മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപെടുന്ന ഐറ്റമാണ് പാൽ കേക്ക്. വെറും നാല് ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ മധുരപലഹാര റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- പാൽ – രണ്ടു ലിറ്റർ
- പഞ്ചസാര – ഒരു കപ്പ്
- നെയ്യ് -5 ടേബിൾ സ്പൂൺ
- നാരങ്ങനീര് – അര ടീസ്പൂൺ
തയ്യറാക്കുന്ന വിധം
രണ്ടു ലിറ്റർ പാൽ ഒരു പാനിൽ എടുത്ത് തിളപ്പിക്കാം. അതിലേയ്ക്കു ഒരു കപ്പ് പഞ്ചസാര രണ്ടു ടേബിൾ സ്പൂൺ നെയ്യ് എന്നിവ കൂടി ചേർത്ത് ഇളക്കി കൊടുക്കാം. ഒരിക്കൽ കൂടി തിളപ്പിച്ചെടുത്തതിനു ശേഷം അര ടീസ്പൂൺ നാരങ്ങനീരും കൂടി ചേർത്തുകൊടുക്കാം. പാൽ കട്ടിയായി തുടങ്ങുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കികൊണ്ടിരിക്കാം. പാൽ നല്ല കട്ടിയായി ബ്രൗൺ കളർ ആകുമ്പോൾ തീ അണച്ച് കേക്ക് സെറ്റ് ചെയ്യുവാനുള്ള പാത്രത്തിലേയ്ക്കു മാറ്റാം. ചൂടാറിയതിനു ശേഷം മുറിച്ചെടുത്തു കഴിക്കാം.
STORY HIGHLIGHT : homemade milk cake