ബിഹാറില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം രാജ്യവ്യാപക പ്രതിഷേധം ക്ഷണിച്ച് വരുത്തുന്നതിനിടെ സമാന നടപടി ഡല്‍ഹിയിലും നടപ്പാക്കാന്‍ നീക്കം. ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക പ്രത്യേക പുനരവലോകനത്തിന് വിധേയമാക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനമാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 2008 മാര്‍ച്ച് 16 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത പേരുകള്‍ വിശദമായി പരിശോധിക്കുമെന്നാണ് ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. ഈ തീയതിക്ക് ശേഷം പട്ടികയില്‍ ചേര്‍ത്ത എല്ലാ വോട്ടര്‍മാരും വോട്ടര്‍ പട്ടികയില്‍ പേര് നിലനിര്‍ത്തുന്നതിന് പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടിവരുന്ന നിലയിലാണ് പുതിയ നടപടികള്‍. പരിഷ്‌കരണ നടപടികളുടെ ഔപചാരിക ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഓഗസ്റ്റില്‍ പ്രക്രിയ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
പരിഷ്‌കരണ നടപടികളുടെ ഭാഗമായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം ജൂലൈ 3 മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ ചെന്ന് വിവരങ്ങള്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംബന്ധിച്ച ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും മുതിര്‍ന്ന പോളിങ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ നീക്കം ചെയ്തും, പിശകുകള്‍ തിരുത്തിയും, നഗരവല്‍ക്കരണം കുടിയേറ്റം എന്നിവ മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങള്‍ പരിഷ്‌കരിച്ചും വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനാണ് നടപടികളുടെ ലക്ഷ്യമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിച്ചത്.
പരിഷ്‌കരണത്തിലെ വ്യവസ്ഥകള്‍ 4.7 കോടി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കും എന്നാണ് ആര്‍ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ആരോപണം. ബിഹാറില്‍ നടക്കുന്ന പരിഷ്‌കരണങ്ങള്‍ക്ക് സമാനമാണ് ഡല്‍ഹിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ പൗരത്വ പരിശോധനയാണ് ലക്ഷ്യമിടുന്നത് എന്നാണ് പ്രധാന വിമര്‍ശനം.
ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ പേര് നിലനിര്‍ത്തുന്നതിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ ഉള്‍പ്പെടെയാണ് വിവാദത്തിന് ആക്കം കൂട്ടിയത്. ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ പെന്‍ഷന്‍കാര്‍ക്കോ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍, പെന്‍ഷന്‍ ഓര്‍ഡറുകള്‍, സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വനാവകാശ രേഖ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബ രജിസ്റ്ററുകള്‍, സര്‍ക്കാര്‍ അനുവദിച്ച ഭൂമി, വീട് എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, എന്നിവയാണ് പ്രധാന രേഖകളായി കണക്കാക്കുന്നത്. ആധാര്‍ സ്വീകാര്യമായ രേഖകളില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.
STORY HIGHLIGHT : election-commission-of-india-notifying-the-cut-off-date-for-a-special-intensive-revision-of-delhi-s-electoral-rolls