Kerala

നിപ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലേക്ക്

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നിലവില്‍ 173 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ക്വാറന്റീനില്‍ കഴിയുന്നത്.

തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍, കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് കേരളത്തില്‍ എത്തുക.

നിലവില്‍ കേരളത്തിലെ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Latest News