ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ ഗുരുവായൂർ ദർശനം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാനായില്ല.
കോളേജ് ഗ്രൗണ്ടിൽ ആണ് ഹെലികോപ്റ്റർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്.
അതേസമയം, ഗുരുവായൂരിൽ സുരക്ഷാ സംവിധാനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപരാഷ്ട്രപതി ഇന്ന് വൈകിട്ട് സന്ദർശനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
















