ഒറ്റപ്പാലത്ത് റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കൾ മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് ഒറ്റപ്പാലത്തെ ഹോട്ടലിൽ സംഭവം നടന്നത്.
മദ്യലഹരിയിൽ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുൽ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.
സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് മുന്ന് പേർക്കെതിരെ കേസെടുത്തു. പ്രശ്നത്തിൽ ഇടപെടാൻ വന്ന എസ്ഐക്കും മർദ്ദനമേറ്റു. രണ്ട് എഫ് ഐ ആറുകളായിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.