ഡൊമിനാറിന്റെ പുതിയ മോഡലുമായി ബജാജ് രംഗത്ത്. 400 സിസിക്ക് പുറമെ 250 സിസി മോഡലും ഇത്തവണ വിപണിയിലെത്തിയിട്ടുണ്ട്. മോഡേണ്‍ ലുക്കിലാണ് ഇരു വാഹനങ്ങളും വിപണിയില്‍ എത്തിയിരിക്കുന്നത്. റെയിന്‍, റോഡ്, സ്പോര്‍ട്, ഓഫ്-റോഡ് എന്നീ നാല് റൈഡിംഗ് മോഡുകളും രണ്ട് ഡൊമിനാറുകളിലും ഇപ്പോള്‍ ലഭ്യമാണ്.
ഡൊമിനാര്‍ 400 ന് ഇപ്പോള്‍ റൈഡ്-ബൈ-വയര്‍ സംവിധാനം ലഭ്യമാണ്. അതേസമയം, ഡൊമിനാര്‍ 250 ന് ഒരു മെക്കാനിക്കല്‍ ത്രോട്ടില്‍ സജ്ജീകരണവും നാല് എബിഎസ് മോഡുകളും ലഭിക്കുന്നു. കൂടാതെ ഈ രണ്ടു ബൈക്കുകള്‍ക്കും പള്‍സര്‍ NS400Z-ന്റെ അതേ ഡിജിറ്റല്‍ ഡിസ്പ്ലേ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് . പുതിയ സ്വിച്ച് ഗിയറിനൊപ്പം പ്രവര്‍ത്തിക്കുന്ന കളര്‍ LCD ബോണ്ടഡ് ഗ്ലാസ് സ്പീഡോമീറ്ററാണിത്. ദീര്‍ഘദൂര യാത്രകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ഹാന്‍ഡില്‍ബാറുകളും പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ബജാജ് അവകാശപ്പെടുന്നു. കൂടാതെ റൈഡേഴ്സിന് അവരുടെ GPS ഉപകരണങ്ങളോ സ്മാര്‍ട്ട്ഫോണുകളോ ഘടിപ്പിക്കുന്നതിന് ഒരു GPS മൗണ്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
373 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഡൊമിനാര്‍ 400 പവര്‍ നല്‍കുന്നത്. ഇത് 8,800 rpm-ല്‍ 39 bhp കരുത്തും 6,500 rpm-ല്‍ 35 Nm torque ഉം കരുത്തും നല്‍കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതിനുള്ളത്. അതുപോലെ, ഡൊമിനാര്‍ 250 8,500 rpm-ല്‍ 26 bhp കരുത്തും 6,500 rpm-ല്‍ 23 Nm torque ഉം നല്‍കുന്നു. 248 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ നിന്നാണ് പവര്‍ നേടുന്നത്. ഡോമിനാര്‍ 400ന് 2.39 ലക്ഷം രൂപയും, ഡോമിനാര്‍ 250ന് 1.92 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.
content highlight: Bajaj Dominar