india

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ഇന്ത്യയിലേക്ക് കൊണ്ടുവരും; നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

ഖലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറുമെന്ന് കേന്ദ്ര സുരക്ഷാ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അമേരിക്കയിൽ കസ്റ്റഡിയിലുള്ള പാസിയയെ കനത്ത സുരക്ഷയിൽ ഡൽഹിയിലേക്ക് കൊണ്ടുവരും.

ഇന്ത്യൻ അധികൃതരുമായി തുടർച്ചയായ ഏകോപനത്തിന് ശേഷം ഏപ്രിൽ 17 ന് കാലിഫോർണിയയിലെ സാക്രമെന്റോയിൽ വെച്ച് അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പഞ്ചാബിൽ പൊലീസ് സ്റ്റേഷനുകളും പ്രധാന പൊതു സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് ഒന്നിലധികം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായി പാസിയയ്‌ക്കെതിരെ കുറ്റമുണ്ട്.

2023 നും 2025 നും ഇടയിൽ, പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും ഉടനീളം ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, പൊലീസ് സ്ഥാപനങ്ങൾക്ക് നേരെയുള്ള ഗ്രനേഡ് ആക്രമണങ്ങൾ, കൊള്ളയടിക്കൽ എന്നിവ സംഘടിപ്പിക്കുന്നതിൽ പാസിയ പ്രധാന പങ്ക് വഹിച്ചുവെന്ന് റിപ്പോർട്ടുകളും ഉണ്ട്.

ഖാലിസ്ഥാനി ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ഹാപ്പി പാസിയ (ബികെഐ) സഹകരിച്ചതായും സംശയിക്കപ്പെടുന്നുണ്ടെന്ന് പഞ്ചാബിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.

Latest News