Health

നിങ്ങൾക്ക് പ്രായം കൂടുതല്‍ തോന്നിക്കുന്നുണ്ടോ? പ്രശ്നമിതാണ്.. | Looking aged

ശരിയായ സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുക എന്നതും പ്രധാനമാണ്

പ്രായം കൂടുതല്‍ തോന്നിപ്പിക്കുന്നത് എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഭക്ഷണരീതിയിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ചര്‍മ്മത്തിന് അധിക പ്രായം തോന്നിപ്പിക്കുന്നത് ഒരു പരിധിവരെ മാറ്റാവുന്നതാണ്.

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുമ്പോഴാണ് ചര്‍മ്മത്തിന് ക്ഷീണം തോന്നിക്കാനും ഇലാസ്റ്റികത നഷ്ടപ്പെട്ട് ചുളിവുകള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നത്.

വൈറ്റമിന്‍ സിയുടെ അഭാവമാണ് മറ്റൊരു പ്രധാന കാരണം.വൈറ്റാമിന്‍ സി ശരീരത്തില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ വൈറ്റമിന്‍ സിയുടെ അഭാവം ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതിന് വലിയ കാരണമാണ്. ഭക്ഷണത്തിലൂടെയും അല്ലാതെയും ശരീരത്തിലേക്ക് വൈറ്റമിന്‍ സി എത്തുമ്പോള്‍ കൊളാജന്‍ വര്‍ധിക്കാന്‍ ഇടയാകുകയും ഇത് ശരീരത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും സഹായകമാകുന്നു.

ജോലി സംബന്ധമായും വ്യക്തിപരമായ കാരണങ്ങളാലും ഉണ്ടാകുന്ന സമ്മര്‍ദ്ദമാണ് മറ്റൊരു പ്രധാനകാരണം.പഠിത്തത്തിന്റെ ഭാഗമായും,ജോലി സംബന്ധമായും ഉറങ്ങാതിരിക്കുന്നതും ചര്‍മ്മത്തെ നന്നായി ബാധിക്കും.സമ്മര്‍ദ്ദം അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ അതിനെ മറികടക്കാനുള്ള മാര്‍ഗം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്.

ഒരു മനുഷ്യന് ലഭിക്കേണ്ട കൃത്യമായ ഉറക്കം ലഭിക്കാത്ത പക്ഷവും ഉള്ളതിനേക്കാള്‍ പ്രായം തോന്നിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.കൃത്യമായ മണിക്കൂര്‍ നന്നായി ഉറങ്ങുന്നത് ശീലമാക്കുക. ചര്‍മ്മ സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.രാവിലെയും വൈകുന്നേരവും നല്ല ചര്‍മ്മ രീതി പന്തുടരുക, ദിവസവും മേക്കപ്പ് ഉപയോഗിക്കേണ്ടിവരുന്നവരാണ് നിങ്ങള്‍ എങ്കില്‍ കിടക്കുന്നതിന് മുമ്പായി ഇത് നന്നായി റിമൂവ് ചെയ്യാന്‍ ശ്രദ്ധിക്കണം.

അതുപോലെ പുറത്തുപോയി വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ചര്‍മ്മം കഴുകി വൃത്തിയായി സൂക്ഷിക്കണം.പൊടിപടലങ്ങള്‍ അടിഞ്ഞ് കൂടുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതും ഉള്ളപ്രായത്തേക്കാള്‍ കൂടുതല്‍ തോന്നിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

ശരിയായ സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുക എന്നതും പ്രധാനമാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗം ഇല്ലാത്തതു മൂലവും ചര്‍മ്മത്തിന് പെട്ടെന്ന് പ്രായം തോന്നിപ്പിക്കുന്നതിന് കാരണമാണ്. സണ്‍സക്രീന്‍ ഉപയോഗിക്കുന്നതു വഴി മാത്രമേ സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തെ നേരിട്ടു കേടുവരുത്തുന്നത് തടയാന്‍ സാധിക്കുകയുള്ളു.

content highlight: Looking aged