പത്തനംതിട്ട കോന്നിയിലെ പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. രണ്ടുപേര്‍ പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങി എന്നാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. പാറകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി ചെയ്യുമ്പോഴാണ് വലിയ പാറകള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെയും ആളുകളെ പുറത്തെടുക്കാന്‍ സാധിച്ചില്ല.