ഇന്നത്തെ ജീവിത രീതി നമ്മുടെ ആരോഗ്യജീവതത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. പ്രായമായവർ മുതൽ ചെറുപ്പകാരിൽ വരെ ഇന്ന് ഹൃദയാഘാതങ്ങൾ ഉണ്ടാകാറുണ്ട്.ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകളും മറ്റ് ആഗോള ആരോഗ്യസ്ഥാപനങ്ങളുടെ കണക്കുകളും അടിസ്ഥാനമാക്കിയാണ് ഈ സ്ഥാനം നിശ്ചയിക്കപ്പെട്ടത്. കർണാടക സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കുറഞ്ഞത് ആറ് പേരാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്.
കഠിനാധ്വാനമോ ചൂടോ ഇല്ലാതെ വിയർക്കുന്നത് ഹൃദയാഘാതത്തിന്‍റെ ആദ്യ ലക്ഷണമാണ്. ശാരീരിക പ്രവർത്തനങ്ങൾക്ക് മാറ്റം സംഭവിക്കുകയോ, അധിക സമ്മർദം, വ്യക്തമായ കാരണങ്ങളില്ലാതെ പെട്ടെന്ന് അല്ലെങ്കിൽ അമിതമായി വിയർക്കുന്നത് ഇവയെല്ലാം തന്നെ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം. ഒരാൾക്ക് ഹൃദയാഘാതം അനുഭവപ്പെടുമ്പോൾ ധമനികളിലെ തടസം കാരണം ഹൃദയപേശികൾക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരികയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും വിദഗ്‌ധർ പറയുന്നു.
നെഞ്ചിന്‍റെ മുകൾഭാഗം, പുറംഭാഗം, ഇടതുകൈ, താടിയെല്ല് എന്നിവിടങ്ങളിലെ വേദന ഹൃദയാഘാതത്തിന്‍റെ പ്രധാന മുന്നറിയിപ്പാണ്. ശ്വാസതടസം, ഓക്കാനം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഹൃദയാഘാതം അനുഭവപ്പെടുന്ന രോഗികള്‍ക്ക് സി പി ആര്‍ നല്‍കുക. പിന്നീട് വൈദ്യസഹായം തേടുന്നതാണ് ഉചിതം.