രാവിലെയായാലും വൈകുന്നേരമായാലും ചായ നിര്‍ബന്ധവുമായിരിക്കും മിക്കവർക്കും. ഒരു ക്ഷീണം വന്നാലോ എവിടെയെങ്കിലും പോയാലോ വെറുതെയിരിക്കുമ്പോഴൊക്കെ ചായ പലരും ഇടയ്ക്കിടെ കുടിക്കാറുണ്ട്. എന്നാൽ ചായയ്ക്കൊപ്പം ഈ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
ചായയ്‌ക്കൊപ്പം പാലുൽപ്പന്നങ്ങൾ കഴിക്കരുതെന്ന് കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. പാല്‍ ചായയാണ് നമ്മളില്‍ പലരും കുടിക്കുന്നതെങ്കിലും ചീസ് അല്ലെങ്കിൽ ബട്ടർ ബൺസ് പോലുള്ള പാലുൽപ്പന്നങ്ങൾ ചായയ്‌ക്കൊപ്പം കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. പാലുൽപ്പന്നങ്ങളിലെ ഉയർന്ന കൊഴുപ്പ് ചായയിലെ ടാനിനുകളുമായി ശരിയായി സംയോജിക്കുന്നില്ല ഇത് വയറു വേദനയോ മറ്റ് അസ്വസ്‌തകളോ ഉണ്ടാക്കും
ചായയ്‌ക്കൊപ്പം പഴം പൊരി, സമൂസ, ബജ്ജി, വട, പക്കോഡ മുതലായവ കഴിക്കുന്നത് ഒരു പ്രത്യേക രസമാണ്. എന്നാല്‍ ചായയ്‌ക്കൊപ്പം അമിതമായി എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങളിലെ കൊഴുപ്പുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു. മാത്രമല്ല ചായ കുടിക്കുന്നതിനോടൊപ്പം അസിഡിറ്റി ഉണ്ടാവുകയും അത് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.
ക്ഷീണിച്ചൊക്കെ വരുമ്പോള്‍ നമ്മളില്‍ പലരും ചായ കുടിക്കാറുണ്ട്. ഇത് ശരീരത്തിനും മനസിനും ഉണര്‍വ്വും നല്‍കാറുണ്ട്. എന്നാല്‍ ചായയ്ക്ക് ഒരു പലഹാരം വേണമെന്ന് കരുതി എരിവുള്ള ഭക്ഷണമൊന്നും തെരഞ്ഞെടുത്തേക്കരുത്. ഇത് വിപരീതച ഫലമുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. സുഗന്ധവ്യഞ്ജനഅങ്ങള്‍ ചേര്‍ത്ത ചൂട് ചായ കുടിക്കുന്നതും പതിവനാക്കുന്നവരുണ്ട്. എന്നാല്‍ ഈ മിശ്രിതം ചിലപ്പോള്‍ നെഞ്ചെരിച്ചല്‍, ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.
ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റ്, കേക്ക് തുടങ്ങിയ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രുചികരമാണെങ്കിലും അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഉയർന്ന പഞ്ചസാരയുടെ അളവ് ഊർജ്ജം വേഗത്തിൽ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് പിന്നീട് വയറു വീർക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകും.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ചായയ്ക്കൊപ്പം കഴിക്കുന്നത് രുചിയുണ്ടാകുമെങ്കിലും ഇത് പാടില്ലെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. ഇത് ചായയുമായി കൂടികലരുമ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കാലക്രമേണ പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.