Recipe

മലബാറിന്റെ സ്വന്തം ഏലാഞ്ചി വെറും അഞ്ചുമിനിട്ടിൽ തയ്യറാക്കിയാലോ – elanchi tasty malabar snack

കുട്ടികൾക്ക് വ്യത്യസ്തമായൊരു നാലുമണി പലഹാരം തയാറാക്കി നൽകിയാലോ. വെറും അഞ്ചുമിനിട്ടിൽ മലബാർ സ്പെഷ്യൽ ഏലാഞ്ചി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

  • മൈദ – 1 കപ്പ്‌
  • പാൽ- 1/2 കപ്പ്‌
  • മുട്ട – ഒരെണ്ണം
  • തേങ്ങ – 1 കപ്പ്‌
  • പഞ്ചസാര- ആവശ്യത്തിന്
  • നട്ട്സ്- 2 സ്പൂൺ
  • ഏലയ്ക്കാപ്പൊടി- 2 സ്പൂൺ
  • മില്‍ക്ക് മെയ്ഡ്- 50 ഗ്രാം
  • നെയ്യ്- 1 സ്പൂൺ

തയ്യറാക്കുന്ന വിധം

ഫില്ലിംഗ് തയ്യറാക്കാനായി ഒരു പാനിലേയ്ക്ക് നെയ്യ് ഒഴിച്ച് നട്സ് വറുത്തു മാറ്റുക. ഇനി അതിലേയ്ക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ഗോൾഡൻ കളർ ആകുമ്പോൾ മില്‍ക്ക് മെയ്ഡ്, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയിട്ട് ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക. ശേഷം മൈദ, പാൽ, മുട്ട മിക്സിയിൽ അടിച്ച് ലൂസ് ആയ ബാറ്റർ തയ്യാറാക്കി എടുക്കുക. ഇനി തയ്യാറാക്കിയ മൈദ ബാറ്റർ ദോശ തവയിൽ ഒഴിച്ച് ചുട്ടെടുക്കുക. ശേഷം അതിലേക്ക് ഫില്ലിങ് വെച്ചു ചുരുട്ടി എടുക്കുക. ഏലാഞ്ചി തയ്യാർ.

STORY HIGHLIGHT : elanchi tasty malabar snack