ആവിയിൽ വേവിച്ചെടുക്കുന്ന ചൂടൻ പുട്ടിന് ആരാധകർ ഏറെയാണ്. ഭക്ഷണങ്ങളിൽ വെറൈറ്റികൾ ട്രൈ ചെയ്യുന്ന മലയാളികൾക്ക് പുട്ടിലെ ഈ വെറൈറ്റി എന്തായാലും ഇഷ്ടമാകും. പഴുത്ത മാങ്ങായുണ്ടോ. എന്നാൽ തയ്യാറാക്കിയാലോ സ്വാദിഷ്ടമായ മാങ്ങാ പുട്ട്.
ചേരുവകൾ
- മാങ്ങ- 2
- പാൽപ്പൊടി- 1/2 ടേബിൾസ്പൂൺ
- പഞ്ചസാര- 2 ടേബിൾസ്പൂൺ
- പാൽ- 1/4 കപ്പ്
- പുട്ട്പൊടി- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ- 1 കപ്പ്
തയ്യറാക്കുന്ന വിധം
അര ടേബിൾസ്പൂൺ പാൽപ്പൊടിയിലേയ്ക്ക് രണ്ട് മാങ്ങ ചെറിയ കഷ്ണങ്ങളാക്കിയതും കാൽ കപ്പ് പാലും രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് അരച്ചെടുക്കാം. ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് പുട്ട്പൊടിയെടുത്ത് അരച്ചെടുത്ത മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം. ഇത് കുറച്ചു സമയം അടച്ചു മാറ്റി വയ്ക്കാം. പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം. പുട്ടുകുറ്റിയിൽ കുറച്ച് മാമ്പഴ കഷ്മങ്ങൾ വയ്ക്കാം, മുകളിൽ തേങ്ങ ചിരകിയതും വയ്ക്കാം. അതിനും മുകളിലായി അരിപ്പൊടി വച്ച് ആവിയിൽ വേവിച്ചെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
STORY HIGHLIGHT : mango puttu