മലയാളികളുടെ വീക്നെസ് വിഭവമാണ് ചായ. എന്നാൽ ദിവസവും കുടിക്കുന്ന ചായ കുറച്ച് ഹെൽത്തി ആയാലോ. രോഗ പ്രതിരോധശേഷി കൂട്ടാനും ക്ഷീണം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന മസാല ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- തേയില – 2 ടീസ്പൂൺ
- പാൽ – ഒരു കപ്പ്
- വെള്ളം – രണ്ട് കപ്പ്
- കറുവാപ്പട്ട – ചെറിയ കഷ്ണം
- ഗ്രാമ്പൂ – 2 എണ്ണം
- ഏലയ്ക്ക – 2 എണ്ണം
- ഇഞ്ചി – ഒരു കഷ്ണം
- പഞ്ചസാര – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കാൻ പാനില്‍ വയ്ക്കുക. ഇനി ഇതിലേയ്ക്ക് മസാലകള്‍ ചെറുതായി ചതച്ച് ഒരു കിഴി കെട്ടിയിടുക. തിളച്ചു വരുമ്പോള്‍ ചായ പൊടി ഇടാം. ശേഷം കിഴി മാറ്റാം. ഇനി ഇതിലേയ്ക്ക് തിളച്ച പാൽ ചേർക്കുക. ശേഷം പഞ്ചസാരയും ചേർത്ത് ഒന്നു കൂടി തിളച്ചു വരുമ്പോള്‍ തീ ഓഫ് ചെയ്യുക. ഇനി അരിച്ചെടുത്ത് കുടിക്കാം.
STORY HIGHLIGHT : masala chai