ഉച്ചയൂണിന് ചോറിനൊപ്പം മീൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. അതിൽ എല്ലാവരുടെയും ഇഷ്ട വിഭവമാണ് മീൻ കറി. സ്വാദിഷ്ടമായ കിടിലൻ നാടൻ മീൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- നെയ്മീൻ – അരക്കിലോ
- കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
- മുളക് പൊടി – ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- കുടം പുളി – ഒരു മൂന്ന് കഷ്ണം
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി – 6 പീസ്
- ചെറിയ ഉള്ളി – 10 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ഉലുവ – അര ടേബിൾ സ്പൂൺ
- കടുക്-1ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കുടംപുളിയിട്ടു വയ്ക്കുക.ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക. ഇതു പൊട്ടിക്കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക. ബ്രൗൺ കളർ അയാൽ അതിൽ മഞ്ഞൾപ്പൊടിയും മുളക് പൊടിയും, കാശ്മീരി മുളക് പൊടിയും ഇട്ടിളക്കുക. ഇതു ചെറു തീയിൽ വയ്ക്കുക. ഇതിലേയ്ക്ക് പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേർക്കുക. നന്നായി ഇളക്കിയതിനു ശേഷം തീയിൽ വയ്ക്കുക. ഇതിലേയ്ക്ക് പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേർക്കുക. നന്നായി ഇളക്കിയതിനു ശേഷം തിളക്കാൻ അനുവദിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും മീൻ കഷ്ണവും ഇടുക. തീ കുറച്ചു വേകാൻ വയ്ക്കുക. വെന്തതിനു ശേഷം കറിവേപ്പില ഇടുക. ശേഷം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് എടുക്കാം.
STORY HIGHLIGHT : kerala style fish curry