ബേസിൽ ജോസഫ് നായകനായ ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ റീമേക്കായ ‘ഓം ശാന്തി ശാന്തി ശാന്തിഹി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. തരുൺ ഭാസ്‌കറും ഈഷ റബ്ബയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓഗസ്റ്റ് ഒന്നിനാണ് റിലീസ് ചെയ്യുക. എ. ആര്‍ സജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ ആനിമേറ്റഡ് മോഷൻ പോസ്റ്റർ പുറത്തിറക്കി കൊണ്ടാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. എസ്. ഒറിജിനല്‍സും മൂവി വേഴ്‍സ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ ദര്‍ശന ഒരു ഗാനവും ആലപിച്ചിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.