ചാരവൃത്തി കേസിലെ പ്രതി ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിച്ചത് ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി.ജ്യോതിയുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ 24നോട്.സംസ്ഥാന സര്‍ക്കാരിന്റെത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്നും പ്രകാശ് ജാവഡേക്കര്‍.കേരളത്തെ ബിജെപി അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് സിപിഐ കുറ്റപ്പെടുത്തി.
ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരമുള്ള കേരള സന്ദര്‍ശനം ദേശീയതലത്തില്‍ ചര്‍ച്ചയാവുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഐഎമ്മിനെതിരെയും ബിജെപി രംഗത്തെത്തി.ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം അപ്രതീക്ഷിത സംഭവമല്ല എന്നും ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാരിന്റെത് എന്നും ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവേദ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
പിഎഫ്‌ഐപോലുള്ള ദേശവിരുദ്ധര്‍ക്ക് അഭയം നല്‍കുന്ന രീതിയാണ് സര്‍ക്കാരിന്റേതും സിപിഐഎമ്മിന്റെതും എന്നും ജാവദ്കര്‍ കുറ്റപ്പെടുത്തി. ബിജെപി വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിച്ച ഇടത് പാര്‍ട്ടികളും രംഗത്തെത്തി. കേരളത്തിനെ പഴി ചാരുന്നതിലൂടെ ദേശീയ സുരക്ഷയിലെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത് സിപിഐ ആരോപിച്ചു. കേരളമാണോ ജ്യോതി മല്‍ഹോത്രയ്ക്ക് പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് വഴി ഒരുക്കിയതെന്നും സിപിഐ എംപി സന്തോഷ് കുമാര്‍ ചോദിച്ചു.
STORY HIGHLIGHT : Prakash Javadekar on jyoti malhotra kerala visit