മലപ്പുറം: തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അപകടം സംഭവിച്ചതിന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 6.30 ഓടെ കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് വലിയപറമ്പ് സ്വദേശി ഹാഷിര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് തോട്ടിലേക്ക് വീണത്. സംഭവം നടന്ന രാത്രി മുതല്‍ തിരച്ചിലില്‍ നടത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് തിരച്ചില്‍ നടത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
ഞായറാഴ്ച വൈകിട്ട് വൈകിട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിൻ്റെ പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു.