സുരക്ഷിതമായി കാർ പാർക്കുചെയ്യുന്ന റോബോട്ടുകളുടെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. പുതിയ പാർക്കിങ് അസിസ്റ്റർ ഒരു റോബോട്ടാണ്. ദക്ഷിണ കൊറിയയിലെ എച്ച്എൽ മാൻഡോ വികസിപ്പിച്ചെടുത്ത ഈ റോബോട്ടിന്റെ വീഡിയോ യാഥാർഥ്യമാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചുവെങ്കിലും. എക്സിൽ ഗ്രോക്കിനെ ടാഗ് ചെയ്ത് വീഡിയോ പരിശോധിച്ചപ്പോൾ സംഭവം യാഥാർഥ്യമാണെന്നാണ് ഗ്രോക്കിന്റെ മറുപടി.
Fully autonomous valet robot that parks, retrieves, and navigates tight spaces with ease. pic.twitter.com/q04mnu3QIU
— Moments that Matter (@_fluxfeeds) July 5, 2025
ഡ്രൈവിങ് വാലറ്റായ പാർക്കിയുടെ വീഡിയോയായണ് സ്മാർട്ട് പാർക്കിങ്ങ് ബോട്ടാണ്. കൃത്യതയോടെ കാറുകൾ തിരിച്ചറിയാനും അവയെ പാർക്ക് ചെയ്യാനും ഇവയ്ക്ക് സാധിക്കും. ലിഡാർ, റഡാർ, ഓപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവ വീൽ-ലിഫ്റ്റിങ് സംവിധാനം ഉപയോഗിച്ച് വാഹനങ്ങളെ ഉയർത്തിയാണ് പാർക്കിങ്ങ് ചെയ്യുന്നത്. വീലുകളെയും വാഹനത്തിന്റെ ഉയരവും കൃത്യമായി തിരിച്ചറിയാനം ഇവയ്ക്ക് സാധിക്കും.
നിരപ്പായ പ്രതലങ്ങളിൽ മാത്രമേ ഇവ ഉപയോഗിക്കാൻ സാധിക്കൂ. അത്യാധുനിക ഗാരേജുകൾ, വിമാനത്താവളങ്ങൾ, ഓട്ടോമേറ്റഡ് പാർക്കിങ്ങ് സ്പേസുകൽ മുതലായ ഇടങ്ങളിലാണ് ഇവയുടെ സേവനം ഉപയോഗിക്കാൻ സാധിക്കുക.
content highlight: Parking