രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് നിസാര പ്രശ്നമല്ലെന്ന് പഠനങ്ങൾ. ഇത് രക്തക്കുഴലുകളിൽ ഓക്സിഡിറ്റീവ് സ്ട്രെസ്സിന് കാരണമാകുമെന്നും പഠന വിദഗ്ധർ പറയുന്നത്. കൊളസ്ട്രോളും ധമനികളിലെ തടസ്സങ്ങളും മാത്രമാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പലരും കരുതുന്നു. യൂറിക് ആസിഡ് കൂടുതലാവുന്നതും ഹൃദയത്തെ ബാധിക്കുന്നുണ്ടെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ പറയുന്നത്.
ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൈപ്പർ യൂറിസെമിയയിൽ നിന്നും രക്ഷപ്പെടാം:
ഭക്ഷണം ശ്രദ്ധിക്കാം
പ്യാരിൻ അധികമുള്ള റെഡ്മീറ്റ്, കരൾ, നത്തോലി, മത്തി, കക്ക, തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. ഈ ഭക്ഷണങ്ങൾ ശരീരത്തിലെ യൂറിക് ആസിഡ് ഉത്പാദനം വർധിപ്പിക്കും.
മദ്യപാനം ഒഴിവാക്കുക
കുറഞ്ഞ അളവിൽ പോലും മദ്യം കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ബിയർ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും
വെള്ളം നന്നായി കുടിക്കുക
ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നത് യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നു. കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുക
അമിത ഭാരം നിയന്ത്രിക്കുക
നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പ്പന്നങ്ങൾ
കൊഴുപ്പ് കുറഞ്ഞ പാലും തൈരും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
മധുരപാനീയങ്ങൾ ഒഴിവാക്കാം
മധുരപാനീയങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും. ഇവ ഉപേക്ഷിക്കുന്നതിലൂടെ ശരീരഭാരം വർധിപ്പിക്കുന്നത് തടയാനുമാകും.
കാപ്പി കുടിക്കാം
ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഒരു ദിവസം 4-5 കപ്പ് കാപ്പി കുടിക്കുന്നവർക്ക് കാപ്പി കുടിക്കാത്തവരുമ മായി താരതമ്യം ചെയ്യുമ്പോൾ ഗൗട്ട്(സന്ധികളെ ബാധിക്കുന്ന ഒരു ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് രോഗം) വരാനുള്ള സാധ്യത 59 ശതമാനംവരെ കുറവാണെന്ന് 2015-ലെ ഒരു പഠനം വ്യക്തമാക്കുന്നു.
content highlight: Uric Acid