സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി.
ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. 72,080 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9,060 രൂപയാണ്.