എന്നും ഒരുപോലെയല്ലേ ചോറ് ഉണ്ടാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ജീര റൈസ് ഉണ്ടാക്കിയാലോ?നോർത്ത് ഇന്ത്യൻസിന്റെ പ്രിയപ്പെട്ട ജീര റൈസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1 ടീസ്പൂൺ നെയ്യ് / വെണ്ണ
- 1 ടീസ്പൂൺ ജീരകം / ജീര
- ½ കപ്പ് ബസ്മതി അരി
- 1 കപ്പ് വെള്ളം
- ¼ ടീസ്പൂൺ ഉപ്പ്
- 2 ടീസ്പൂൺ മല്ലിയില, ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ 1 ടീസ്പൂൺ നെയ്യ് ചൂടാക്കി 1 ടീസ്പൂൺ ജീരകം ചേർക്കുക. ഇതിലേക്ക് 20 മിനിറ്റ് കുതിർത്ത ½ കപ്പ് ബസ്മതി അരി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഒരു കപ്പ് വെള്ളം, ¼ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുക്കർ അടച്ചുവെച്ച് 2 വിസിൽ വരുന്നത് വരെ വേവിക്കുക. അവസാനം, 2 ടേബിൾസ്പൂൺ മല്ലിയില ചേർത്ത് വിളമ്പുക.