ഭാരതാംബ സങ്കല്പത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും വിവാദം സൃഷ്ടിക്കുകയും എതിര്‍പ്പ് ഉയര്‍ത്തുകയും ചെയ്യുന്നത് ചരിത്രത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും ധാരണയില്ലാത്തവരാണെന്ന് ആര്‍എസ്എസ്. രാജ്യത്തെ മാതൃത്വസങ്കല്പത്തില്‍ കാണുന്നത് പുരാതനകാലം മുതല്‍ ഇവിടെ നിലനിന്നിരുന്ന ഒന്നാണ്. അതേക്കുറിച്ച് ധാരണയില്ലാത്തവരാണ് എതിര്‍പ്പുയര്‍ത്തുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു.