നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കില്‍ ഗതാഗതമന്ത്രിയും കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകളും തമ്മില്‍ ഭിന്നത. പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭാഗമാകില്ലെന്നും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിയുടെ തീരുമാനത്തെ തള്ളിയിരിക്കുകയാണ് യൂണിയനുകള്‍.
കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നാളെ പണിമുടക്കും. പണിമുടക്ക് നോട്ടീസ് നേരത്തേ നല്‍കിയതാണെന്നും സിഐടിയു പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കും.
ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐഎന്‍ടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്‍റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ അവകാശപ്പെടുന്നത്.