വിംബിൾഡൺ ടെന്നീസിൽ കാർലോസ് അൽകാരസും, നൊവാക് ജൊകോവിച്ചും ക്വാര്‍ട്ടറില്‍. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനാണ് സ്‌പാനിഷ് താരമായ അൽകാരസ്. റഷ്യയുടെ ആന്ദ്രേ റുബ്‌ലേവിനെ 6 – 7, 6 – 3, 6 – 4, 6 – 4ന് മറികടന്നാണ് അൽകാരസിന്റെ ക്വാർട്ടർ പ്രവേശനം.
ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനൗറിനെ 1– 6, 6 – 4, 6 – 4, 6 – 4ന് തോല്പിച്ചാണ് നൊവാക് ജൊകോവിച്ചിന്റെ ക്വാർട്ടർ പ്രവേശനം. ഏഴ് തവണ വിംബിൾഡൺ നേടിയ സെർബിയക്കാരനായ ജൊകോവിച്ച് ക്വാർട്ടറിൽ ഇറ്റലിക്കാരനായ ഫ്‌ളാവിയോ കൊബൊല്ലിയെയാണ് നേരിടുന്നത്. വിംബിൾഡണിൽ പതിനാറാം തവണയാണ് ജൊകോവിച്ച് ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
വനിതാ വിഭാഗത്തിൽ അരീന സബലേങ്ക ക്വാർട്ടറിൽ പ്രവേശിച്ചു. ജർമനിയുടെ ലൗറ സീഗ്‌മണ്ടാണ് ക്വാർട്ടറിൽ സെബലേങ്കയുടെ എതിരാളി. അതേസമയം, പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി – അമേരിക്കയുടെ റോബർട്ട് ഗല്ലൊവേ സഖ്യം പുറത്തായി.
content highlight: wimbledon