നത്തോലി ഇതുപോലെയും ഫ്രൈ ചെയ്യാം. ഉച്ചയൂണിന് ഈ നെത്തോലി ഫ്രൈ ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട.
ആവശ്യമായ ചേരുവകൾ
- നത്തോലി
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- മുളകുപൊടി- 2 ടീസ്പൂൺ
- കുരുമുളക് പൊടി- 1/2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ
- അരിപ്പൊടി- 1 ടീസ്പൂൺ
- ഉപ്പ്
മസാല തയ്യാറാക്കാൻ
- ചെറിയ ഉള്ളി 20
- വെളുത്തുള്ളി അരിഞ്ഞത് 2 കായ്കൾ
- കറിവേപ്പില
- പച്ചമുളക് 2
- ഉപ്പ്
തയ്യാറാക്കുന്ന വിധം
മീൻ കഴുകു വൃത്തിയാക്കി മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചു 30 മിനുട്ട് വക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ശേഷം മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ചേർത്ത് വഴറ്റി ചെറിയ ബ്രൗൺ നിറമാകുംവോൾ ഇതിലേക്കു നേരത്തെ വറുത്തു വച്ച മീൻ ചേർത്ത് കൊടുക്കുക. കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കുക.