റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയിറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റഷ്യയുടെ അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇന്നലെയാണ് വ്‌ളാഡിമിർ പുടിൻ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയത്. സ്റ്റാരോവോയിറ്റിനെ പുറത്താക്കിയതിന് വ്യക്തമാക്കിയ കാരണം നൽകിയിട്ടില്ല.
എന്നാൽ താമസിയാതെ തന്നെ ഡെപ്യൂട്ടി ഗതാഗത മന്ത്രി ആൻഡ്രി നികിറ്റിനെ അദ്ദേഹത്തിന് പകരക്കാരനായി പ്രഖ്യാപിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കുന്നതിനായി അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണ സമിതി അറിയിച്ചു.
2024 മെയ് മാസത്തിലാണ് സ്റ്റാരോവോയിറ്റ് ഗതാഗത മന്ത്രിയായി നിയമിതനായത്.അതിനുമുമ്പ്, 2024 മെയ് വരെ ഏകദേശം ആറ് വർഷത്തോളം കുർസ്ക് മേഖലയുടെ ഗവർണറായി സ്റ്റാരോവോയിറ്റ് സേവനമനുഷ്ഠിച്ചിരുന്നു.