തമിഴ്നാട് കടലൂർ ജില്ലയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ കൂട്ടിയിടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപ വീതവും അദ്ദേഹം പ്രഖ്യാപിച്ചു.
സ്കൂൾ വാൻ പാസഞ്ചർ ട്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ പന്ത്രണ്ടും ,പതിനാറും വയസുള്ള രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. നിമിലേഷ്, ചാരുമതി എന്നീ വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
കടലൂർ ചെമ്മങ്കുപ്പത്ത് നടന്ന അപകടത്തിൽ രണ്ട് യുവ വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ട ദാരുണമായ വാർത്തയിൽ ഞാൻ വളരെ ഞെട്ടലും വേദനയും രേഖപ്പെടുത്തുന്നു. മരിച്ച വിദ്യാർത്ഥികളായ നിമിലേഷിന്റെയും ചാരുമതിയുടെയും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു- മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.