Sports

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; RCB താരം യാഷ് ദയാലിനെതിരെ കേസ് | Yash Dhayal

ഞായറാഴ്ച ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

RCB താരം യാഷ് ദയാലിനെതിരെ ലൈം​ഗിക പീഡനത്തിന് കേസ്. ബിഎൻഎസ് സെക്ഷൻ 69  പ്രകാരമാണ് യാഷ് ദയാലിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് മുതിർന്ന പൊലീസുദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ജൂൺ 21 ന് ഐജിആർഎസ് (ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം) വഴി ഒരു യുവതിയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താരത്തിനെതിരെ പരാതി നൽകിയത്. അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും, വിവാഹ വാ​ഗ്ദാനം നൽകി താരം തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്നുമാണ് പരാതി.

പരാതിയിൽ ഞായറാഴ്ച ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വിഷയത്തിൽ യാഷ് ദയാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

content highlight: Yash Dhayal