റിലീസ് ചെയ്തു വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളെ ചിരിപ്പിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രവും അയാളുടെ ഡയലോഗുകളുമെല്ലാം മലയാളികള്‍ക്ക് കാണാപാഠമാണ്. ഇപ്പോഴിതാ ‘പഞ്ചാബി ഹൗസി’ലെ നര്‍മ രംഗം റീലായി അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ബോളിവുഡ് താരം വിദ്യ ബാലന്‍.
പഞ്ചാബി ഹൗസ് സിനിമയില്‍ ഹരിശ്രീ അശോകന്‍ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് വിദ്യ ബാലന്‍ രസകരമായി അവതരിപ്പിച്ചത്. ലിപ് സിങ്കിനൊപ്പം വിദ്യയുടെ രസകരമായ ഭാവങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ വീഡിയോ വൈറലായി. മലയാളി സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിദ്യ ബാലന്റെ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ചത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ വിദ്യ ബാലന്‍ ഇടയ്ക്കിടെ ഇത്തരം റീലുകള്‍ പങ്കുവെയ്ക്കാറുണ്ട്. രസകരമായ റീലുകള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കാറുള്ളത്.
View this post on Instagram
















