കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ സജീര്‍ (43) ആണ് മരിച്ചത്.
പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടാമത്തെ നിലയില്‍ താമസിക്കുന്നയാള്‍ തുണി വിരിക്കാന്‍ ടെറസിലെത്തിയപ്പോഴാണ് സജീര്‍ തറയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് കഠിനംകുളം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതേസമയം ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി.
ബന്ധുക്കള്‍ക്ക് പരാതിയുള്ളതിനാല്‍ സയന്റിഫിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.