യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങുമെന്ന് മുന്‍ ആരോഗ്യ വകുപ്പുമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ആരോഗ്യമേഖല തകര്‍ന്നതിന്റ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.ശിവകുമാര്‍.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജിനുവേണ്ടി 1,38,000 സ്‌ക്വയര്‍ഫീറ്റില്‍ 5 നിലയുള്ള കെട്ടിടം നിര്‍മ്മിക്കുകയും പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, ആവശ്യമുള്ള 110 പ്രൊഫസര്‍മാരുടെ തസ്തിക സൃഷ്ടിച്ച് അവരെ നിയമിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ ആള്‍ ഇന്ത്യ മെഡിക്കല്‍ കൗണ്‍സിലും കേന്ദ്രഗവണ്‍മെന്റും പരിശോധന നടത്തി മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി 25ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് വയ്ക്കുകയാണ് ഉണ്ടായതെന്നും അത് ആരോഗ്യമേഖലയോട് കാണിച്ച തികഞ്ഞ അവഗണനയാണെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു. ആ കെട്ടിടം ഇന്ന് അനാഥമായി അടച്ചിട്ടിരിക്കുന്നു. പ്രതിവര്‍ഷം 100 കുട്ടികള്‍ക്ക് എം.ബി.ബി.എസ് പഠനത്തിനുള്ള അനുമതിയാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഈ മെഡിക്കല്‍ കോളേജ് തുടങ്ങിയിരുന്നു എങ്കില്‍ 9 വര്‍ഷം കൊണ്ട് 900 കുട്ടികള്‍ക്ക് ഇതിനകം
എം.ബി.ബിഎസ് പഠനം പൂര്‍ത്തിയുക്കാന്‍ കഴിയുമായിരുന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളോടും എംബിബിഎസ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോടും കാണിച്ച തികഞ്ഞ അനീതിയാണ്. തിരുവനന്തപുരത്ത് ഇപ്പോഴുള്ള മെഡിക്കല്‍ കോളേജിന്റെ സ്ഥിതി മനസിലാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജിന് രൂപം നല്‍കിയത്. ഇന്നത്തെ മെഡിക്കല്‍ കോളേജ് ദിനംപ്രതി 4000ത്തിലധികം ഒ.പി, കൂടാതെ
കാഷ്വാലിറ്റിയിലും വരുന്ന രോഗികളെ ഉള്‍ക്കൊള്ളാനും കഴിയുന്നില്ല. 50 പേര്‍ കിടക്കേണ്ട വാര്‍ഡില്‍ 200ഓളം പേരെ അഡ്മിറ്റ് ചെയ്യുന്നു. തറയിലും വരാന്തയിലുംവരെ ഗുരതര രോഗികള്‍ കിടക്കേണ്ടിവരുന്ന സാഹചര്യവുമാണ്. ആവശ്യമായ ഡോക്ടര്‍മാര്‍ ഇല്ല. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഇല്ല. ഇതെല്ലാം പരിഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജുകള്‍ ഇല്ലാതിരുന്ന എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ്
തിരുവനന്തപുരത്തും രണ്ടാമതൊരു മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ നടപടി സ്വീകരിച്ചത്്. 10 മെഡിക്കല്‍ കോളേജുകള്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ വന്നുവെങ്കിലും അതൊന്നും ഫലപ്രദമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു. യോഗത്തില്‍ കൈമനം പ്രഭാകരന്‍ അദ്ധ്യക്ഷം വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, ജി.എസ്.ബാബു, റ്റി.ശരത്ചന്ദ്രപ്രസാദ്,
മണക്കാട് സുരേഷ്, പി.കെ.വേണുഗോപാല്‍, കമ്പറ നാരായണന്‍, ഡി.സി.സി ഭാരവാഹികളായ പാളയം ഉദയന്‍, ചാക്ക രവി, എം.എ.പത്മകുമാര്‍, എം.ശ്രീകണ്ഠന്‍ നായര്‍, എം.എസ്.അനില്‍, എസ്.ജലീല്‍ മുഹമ്മദ്, കടകംപള്ളി ഹരിദാസ്, ചാല സുധാകരന്‍, നദീറ സുരേഷ്, മോളി അജിത്ത്, ആര്‍.ലക്ഷ്മി, പാറ്റൂര്‍ സുനില്‍, ആര്‍.ഹരികുമാര്‍, വെള്ളൈക്കടവ് വേണുകുമാര്‍, സേവ്യര്‍ ലോപ്പസ്, കെ.പി.അജിത്‌ലാല്‍, എം.നസീര്‍, അണിയൂര്‍ പ്രസന്നകുമാര്‍, കുമാരപുരം രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; UDF will come to power: Second medical college in Thiruvananthapuram will be made a reality – VS Sivakumar