അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്.
അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റ് ഗതാഗത സമിതി നാളെ യോഗം ചേരും.
രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഏവരും തേടിയ കാരണത്തിന് ഉത്തരമായത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ രണ്ട് പേജ് റിപ്പോർട്ട്.
















