Movie News

മോളിവുഡില്‍ തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റ്; ‘കറക്കം’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി – karakkam malayalam horror comedy movie

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മോളിവുഡില്‍ തുടക്കം കുറിക്കുന്ന ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് ‘കറക്കം’ എന്നാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ നൽകുന്ന സൂചന. ധനുഷ് വര്‍ഗീസ് രചിച്ച കഥയെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് നിപിന്‍ നാരായണനും സുഭാഷ് ലളിത സുബ്രഹ്‌മണ്യനും അജുന്‍ നാരായണനും ചേര്‍ന്നാണ്.

ശ്രീനാഥ് ഭാസി, സിദ്ധാര്‍ഥ് ഭരതന്‍, ഫെമിന ജോര്‍ജ്, ജീന്‍ പോള്‍ ലാല്‍, ബിജുകുട്ടന്‍, മണികണ്ഠന്‍ ആചാരി എന്നിവരോടൊപ്പം ലെനാസ് ബിച്ചു, ഷോണ്‍ റോമി, ശാലു ഹിം, മനോജ് മോസസ്, കെയിന്‍ സണ്ണി, ശ്രാവണ്‍, വിഷ്ണു രഘു, വിനീത് തട്ടില്‍, മിഥുന്‍ (മിഥുട്ടി) എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. അൻവർ അലി, വിനായക് ശശികുമാർ,മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു. ഛായാഗ്രാഹണം- ബബ്ലു അജു, എഡിറ്റർ – നിതിൻ രാജ് അരോൾ, കഥ-ധനുഷ് വർഗീസ്.

STORY HIGHLIGHT: karakkam malayalam horror comedy movie