ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട നട്‌സുകളിലൊന്നാണ് വാള്‍നട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാള്‍നട്ട്. പ്രോട്ടീന്‍, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളാലും സമ്പന്നാണ് വാള്‍നട്‌സ്.
നോക്കാം ഗുണങ്ങള്‍….
ഒന്ന്
എലജിക് ആസിഡ്, കാറ്റെച്ചിനുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, മെലറ്റോണിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ ഗുണവും വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
രണ്ട്
വാള്‍നട്സില്‍ വൈറ്റമിന്‍ ഇ, ഫ്ളേവനോയ്ഡ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം നല്‍കുന്ന ഒന്നു കൂടിയാണ് വാള്‍നട്സ്.
മൂന്ന്
വാള്‍നട്ട് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഒമേഗ-3, എഎല്‍എ (ആല്‍ഫ-ലിനോലെനിക് ആസിഡ്) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാള്‍നട്ട്.
നാല്
വാള്‍നട്ട് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അല്‍ഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അഞ്ച്
വാള്‍നട്ടില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ വാള്‍നട്ട് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് വിദ്ഗദര്‍ പറയുന്നു.