നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കശുവണ്ടി. വൈവിധ്യമാര്‍ന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യ സംരക്ഷണ ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങള്‍ എന്നിവയും കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. നോക്കാം കശുവണ്ടിയുടെ കൂടുതല്‍ ഗുണങ്ങള്‍…..
ഒന്ന്
കശുവണ്ടി ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
രണ്ട്
കശുവണ്ടി ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് ശരീരത്തെ കൊഴുപ്പ് ലയിക്കുന്ന പോഷകങ്ങളായ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.
മൂന്ന്
കശുവണ്ടി കഴിക്കുന്നത് അനീമിയയുടെ സാധ്യത കുറയ്ക്കുന്നു.
കശുവണ്ടി പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് കേടുപാടുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും പ്രായത്തിനനുസരിച്ച് കാഴ്ച നഷ്ടപ്പെടുന്നത് തടയുകയും ചെയ്യും.
നാല്
സിങ്ക്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളം കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചര്‍മ്മത്തിന് വളരെ അത്യാവശ്യമാണ്. സ്‌കിന്‍ കാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.
അഞ്ച്
ദിവസവും ഒരു പിടി കശുവണ്ടി കഴിയ്ക്കുന്നത് രാത്രി കാലിലെ വേദന കുറയ്ക്കാനും സഹായിക്കും.