മാവില നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിൻ എ, ബി, സി എന്നിവയുടെ കലവറയായ മാവിലയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗങ്ങളെയും ചെറുക്കാനും സഹായിക്കുന്നു.
പ്രമേഹ രോഗികൾക്ക് മാവില വളരെ പ്രയോജനകരമാണ്. ഇളം മാവിലകൾ രാത്രി മുഴുവൻ വെള്ളത്തിലിട്ട് രാവിലെ ആ വെള്ളം കുടിക്കുന്നതും നല്ലതാണ്. അതുപോലെ, രക്തസമ്മർദ്ദം കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാവിലയിലുള്ള ചില ഘടകങ്ങൾക്ക് കഴിയും. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും മാവില നല്ലതാണ്. വയറുവേദന, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് മാവിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആശ്വാസം നൽകും.
















