ഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ കൗൺസിൽ. ഇന്ന് യെമനിൽ എത്തുന്ന മുനുഷ്യാവകാശ പ്രവർത്തകൻ സാമൂവൽ ജെറോം, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. തലാലിന്റെ കുടുംബത്തിന് ദയാധനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗം. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നത്.