സിനിമ അനുഭവങ്ങളെ കുറിച്ച് മനസ് തുറന്ന് നടൻ ജഗദീഷ്. ഒരുപാട് സിനിമകള്‍ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത് നമ്പര്‍ 20 മദ്രാസ് മെയിലിലായിരുന്നു എന്ന് താരം പറയുന്നു.
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അതിന്റെ മേജര്‍ പോര്‍ഷന്‍സ് ഷൂട്ട് ചെയ്തത് ട്രെയിനിന്റെ അകത്തായുരുന്നു എന്നും താരം പറയുന്നു.
ജഗദീഷിന്റെ വാക്കുകള്‍…
ഒരുപാട് സിനിമകള്‍ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത് നമ്പര്‍ 20 മദ്രാസ് മെയിലിലായിരുന്നു. അതിന്റെ മേജര്‍ പോര്‍ഷന്‍സ് ഷൂട്ട് ചെയ്തത് ട്രെയിനിന്റെ അകത്താണ്.
ആ സിനിമക്ക് വേണ്ടി മാത്രം ഒരു ട്രെയിന്‍ ഷൂട്ടിനായി പെര്‍മിഷന്‍ ചോദിച്ച് എടുത്തു. രാത്രി മാത്രമായിരുന്നു അതിലെ ഷൂട്ട്. രാത്രി ട്രെയിനില്‍ കയറിയാല്‍ രാവിലെ വരെ ഷൂട്ടായിരുന്നു. ഷോട്ട് ഇല്ലാത്ത സമയത്തും ആ കമ്പാര്‍ട്മെന്റില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയായിരുന്നു. ഇന്നത്തേതുപോലെ ഒരു കമ്പാര്‍ട്മെന്റില്‍ നിന്ന് അടുത്തതിലേക്ക് പോകാനൊന്നും അന്ന് പറ്റില്ല.
അതിന്റെയുള്ളില്‍ തന്നെ മര്യാദക്ക് റെസ്റ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ആ സിനിമ ചെയ്ത് തീര്‍ത്തത്. പിന്നീട് അതുപോലെ റിസ്‌കെടുത്ത് ഷൂട്ട് ചെയ്തത് ധീരനിലാണ്. കാരണം, ഈ സിനിമയില്‍ ഞാനടക്കമുള്ള ആര്‍ട്ടിസ്റ്റുകളെല്ലാം ഭൂരിഭാഗം സമയത്തും ആംബുലന്‍സിന്റെയകത്താണ്.
അതില്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നാണ് പോയത്. സിനിമക്ക് ആവശ്യമാണെങ്കില്‍ അതെല്ലാം ചെയ്യുന്നതില്‍ ഒരു മടിയും എനിക്കില്ല.
content highlight: Actor Jagadheesh