തെലങ്കാനയിൽ മായം ചേർത്ത മദ്യം കഴിച്ച 15 പേർ ചികിത്സയിൽ. ഒരാളുടെ നില ഗുരുതരം. ഇന്നലെയാണ് സംഭവം.ഹൈദരാബാദിലെ കുക്കാട്ട്പള്ളിയിലെ ഒരു ഔട്ട്‌ലെറ്റില്‍ നിന്നുമാണ് ഇവര്‍ മായം ചേർത്ത മദ്യം കഴിച്ചത്. മദ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മായം ചേർത്ത മദ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
മായം ചേർത്ത മദ്യം കഴിച്ച 15 പേരെയും ഹൈദരാബാദിലെ രാംദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.