ദേശീയ പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രഖ്യാപനം തെറ്റി. ഗതാഗതമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ഇന്ന് മുഴുവൻ ബസുകളും സർവ്വീസ് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. പത്തനാപുരത്ത് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തു.
അതേസമയംസംസ്ഥാനത്ത് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാരെ ബാധിച്ചു. വിവിധയിടങ്ങളിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ തടയുന്ന സാഹചര്യം ഉണ്ടായി.