Food

ഹോട്ടലുകളിലെ ആ സാലഡ് സിംപിളായി വീട്ടിൽ ഉണ്ടാക്കാം..

ഹോട്ടലുകളിൽ ബിരിയാണിക്കൊപ്പം കിട്ടുന്ന സാലഡ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.

ആവശ്യമായ ചേരുവകള്‍

  • സവാള- 2
  • ബീറ്റ്‌റൂട്ട്- 1/2
  • പച്ചമുളക്- 2
  • ഉപ്പ്- ആവശ്യത്തിന്
  • വിനാഗിരി- 1 ടേബിള്‍ സ്പൂണ്‍
  • മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് സവാള വളരെ കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കുക. ബീറ്റ്റൂട്ട് ചെറുതായി അരിയുക. ഇതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി ഒഴിച്ചിളക്കി യോജിപ്പിക്കുക. അല്‍പ്പം മല്ലിയില മുകളിലായി ചേര്‍ത്ത് കഴിഞ്ഞാൽ സാലഡ് റെഡി.