രസംപൊടി ഇനി വീട്ടിൽ തയ്യാറാക്കാം. ഇനി കടയിൽ നിന്നും വാങ്ങിക്കേണ്ട. വളരെ എളുപ്പത്തിൽ രുചികരമായി തന്നെ വീട്ടിൽ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കുരുമുളക് – 1 ടേബിള്‍ സ്പൂണ്‍
- ജീരകം – 3 ടേബിള്‍ സ്പൂണ്‍
- മുഴുവന്‍ മല്ലി – 3 ടേബിള്‍ സ്പൂണ്‍
- തുവരപ്പരിപ്പ് – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സിയില്‍ നന്നായി പൊടിച്ചെടുത്ത് വായൂ കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചു വയ്ക്കാം.