അല്പം വ്യത്യസ്തമായി ഒരു ഇടിയപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാവുന്ന നോൺവെജ്-ഇടിയപ്പം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപൊടി – ഒരു കപ്പ്
- വെള്ളം – ഒന്നര കപ്പ്
- ഉപ്പ് -പാകത്തിന്
- എണ്ണ -ഒരു ടി-സ്പൂൺ
വെള്ളം വെട്ടിതിളക്കുമ്പോൾ പാകത്തിന് ഉപ്പും എണ്ണയും അരിപൊടിയും ചേർത്ത് ഇടിയപ്പത്തിന്റെ പാകത്തിൽ കുഴച്ചു മാറ്റിവെക്കുക.
സ്റ്റഫ് മസാലയ്ക്ക് ആവശ്യമായ ചേരുവകൾ
- ചെമ്മീൻ -250ഗ്രാം
- ചെറിയുള്ളി -100ഗ്രാം
- ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് -1ടേബിൾസ്പൂൺ
- കറിവേപ്പില -ആവശ്യത്തിന്
- ഉണക്ക മുളക് -3 എണ്ണം
- മല്ലിപ്പൊടി -1ടേബിൾസ്പൂൺ
- മുളക്പൊടി -1ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
- ഗരംമസാല -1/2ടീസ്പൂൺ
- കുരുമുളക് -1/2ടീസ്പൂൺ
- ഉപ്പ് -പാകത്തിന്
- എണ്ണ -പാകത്തിന്
- തേങ്ങ (ഗോൾഡൻ നിറത്തിൽ വറുത്തത് )-1കപ്പ്
തയ്യാറാക്കുന്ന വിധം
ചെമ്മീൻനിൽ 1/4 ടീസ്പൂൺ വീതം മുളക്പൊടി മല്ലിപൊടി കുരുമുളക് പ്പൊടി ഒരു നുള്ള് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിച്ച് ഫ്രൈ ചെയ്യുക.ശേഷം ഒരു ചൂടായ പാത്രത്തിൽ എണ്ണ ഒഴിച്ച് ചെറിയുള്ളി വഴറ്റുക ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക അതിലേക്ക് ബാക്കി പൊടികളും ചേർത്ത് പച്ച മണം മാറിയാൽ ചെമ്മീന്നിട്ട് വഴറ്റി ചെറു തീയിൽ വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം തേങ്ങ വറുത്തതും കറിവേപ്പിലയും ഉണക്കമുളകും മൂപ്പിച്ചതും ചേർത്ത് യോജിപ്പിക്കുക.
ഒരു ആവിചെമ്പിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് തട്ടിൽ ഒരു പരന്ന സ്റ്റീൽ പ്ലേറ്റിൽ എണ്ണ തടവി സേവ നാഴിയിൽ അരിമാവ് ചേർത്ത് ഒരു ഇടിയപ്പം ആ പ്ലേറ്റിൽ ചുറ്റുക അതിന് മേലെ ചെമ്മീൻ മസാല വച്ച് മസാലയ്ക്ക് മുകളിൽ മസാല പുറമെ കാണാത്ത രീതിയിൽ ഇടിയപ്പം ചുറ്റുക പിന്നെ പാത്രം അടച്ച് വെച്ച് വേവിക്കുക.