അനിമല്‍ സിനിമയിലെ രണ്‍ബീര്‍ കപൂര്‍ ചെയ്ത കഥാപാത്രത്തെ പോലെയുള്ളവരെ ജീവിത്തിലും അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിന് നടി രശ്മിക മന്ദാനയുടെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് . തന്റെ മനസ്സിലുള്ള റൊമാന്റിക് സങ്കല്പം ഇത്തരത്തിലുള്ളതാണോ എന്ന് അവതാരക തമാശയായി ചോദിച്ചപ്പോഴായിരുന്നു രശ്മികയുടെ ഈ മറുപടി. അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കുമെന്നായിരുന്നു നടി പറഞ്ഞത്. ദ വുമണ്‍ ഏഷ്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രശ്മികയുടെ പ്രതികരണം.
രശ്മികയുടെ വാക്കുകള്‍…..
‘നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കുകയോ അല്ലെങ്കില്‍ നിങ്ങളെ ആരെങ്കിലും സ്‌നേഹിക്കുകയോ ചെയ്യുമ്പോള്‍ നമ്മളില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പാര്‍ട്ണറുമൊത്തുള്ള ഒരുമിച്ചുള്ള യാത്രയില്‍ നിങ്ങളും വളരുകയാണ്. നിങ്ങള്‍ക്ക് എന്ത് വേണം എന്ത് വേണ്ട എന്നുള്ളതടക്കം, സ്വഭാവ രൂപീകരണം വരെ അവിടെ നിന്നാണ് തുടങ്ങുന്നത്. നിങ്ങളെ തന്നെ ഒരുക്കുന്ന സമയം അതാണ്.എന്നാല്‍ നമുക്കൊരിക്കലും പുരുഷന്മാരെ മാറ്റാന്‍ കഴിയില്ല.’
2023 ല്‍ ബോളിവുഡില്‍ വന്‍ ഹിറ്റാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് അനിമല്‍. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടിയിരുന്നു. അതേ സമയം ചിത്രം സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം സിനിമയെ ശക്തമായി വിമര്‍ശിച്ചിരുന്നു. പ്രധാനമായും രണ്‍ബീറിന്റെ ആല്‍ഫാ മെയില്‍ സ്വഭാവമുള്ള ‘രണ്‍വിജയ് സിംഗ്’ എന്ന കഥാപാത്രം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.