ആധാർ “ഒരിക്കലും ആദ്യത്തെ ഐഡന്റിറ്റി” അല്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സിഇഒ ഭുവനേഷ് കുമാർ.ബിഹാറിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സ്വീകാര്യമായ തിരിച്ചറിയൽ രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് യുഐഡിഐ മേധാവിയുടെ പ്രസ്ഥാവന. ഒരു ദേശീയ മാധ്യമത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.”പുതിയതായി നൽകുന്ന എല്ലാ ആധാർ കാർഡുകളിലും ഒരു ക്യുആർ കോഡ് ഉണ്ടാകും, യുഐഡിഎഐ വികസിപ്പിച്ചെടുത്ത ഒരു ആധാർ ക്യുആർ സ്കാനർ ആപ്പും ഉണ്ടാകും. ഈ ആപ്പ് ഉപയോഗിച്ച്, ആധാർ കാർഡിന്റെ ക്രെഡൻഷ്യലുകളും ക്യുആർ കോഡിൽ ഉൾച്ചേർത്തിരിക്കുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയും. ആരെങ്കിലും വ്യാജ ആധാർ കാർഡ് നിർമ്മിച്ചാൽ, അത് എളുപ്പത്തിൽ പരിശോധിച്ച് നിർത്താൻ കഴിയും,” അദ്ദേഹം പറഞ്ഞു.
ഫോട്ടോഷോപ്പ് അല്ലെങ്കിൽ അച്ചടിച്ച ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ആളുകൾ വ്യാജമായി കാണപ്പെടുന്ന ആധാർ കാർഡുകൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാമെന്നും കുമാർ കൂട്ടിച്ചേർത്തു. “ഇവ ആധാർ കാർഡുകളല്ല,” അദ്ദേഹം വ്യക്തമാക്കി.