Kerala

ഇന്ന് പണിയെടുക്കാന്‍ പാടില്ല, പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ പ്രതികരണമുണ്ടാകും: ടി പി രാമകൃഷ്ണന്‍

പണിമുടക്കിന്‍റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇന്ന് പണിയെടുക്കാന്‍ പാടില്ല. കഴിഞ്ഞ അഞ്ച് മാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്. അത്തരം തൊഴിലാളികളുടെ മുമ്പില്‍ പണിമുടക്കിനെ വെല്ലുവിളിച്ചെത്തിയാല്‍ സ്വാഭാവികമായി ചില പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.അതേസമയം​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാറിനെ ടിപി രാമക‍ൃഷ്ണൻ തള്ളി. കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് മന്ത്രിക്കല്ല സി എം ഡി ക്കാണ്. കൂടുതൽ വിവാദത്തിന് ഇല്ലെന്നും ഇത്തരം വിഷയങ്ങൾ ഇടതുമുന്നണി യോഗത്തിൽ ചർച്ചചെയ്യുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കെഎസ്ആർടിസിയിയിൽ സമരം ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന എൽഡിഎഫ് മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് TP രാമകൃഷ്ണൻ വ്യക്തമാക്കി.