സുഹൃത്തിന്റെ താമസസ്ഥലത്ത് ട്രാന്‍സ് യുവതി മരിച്ചനിലയിൽ. വടകര സ്വദേശി കമീലയെ ആൺ സുഹൃത്ത് താമസിച്ചിരുന്ന വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ഏതാനും നിമിഷ് മുൻപ് ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നു. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. വൈലത്തൂർ സ്വദേശിയായ സുഹൃത്ത് ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലാണ് കമീലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: trans woman kameel suicide
















