ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കൊപ്പം കഴിഞ്ഞിരുന്ന യുവതിയെയും കുഞ്ഞിനേയും കൊലപ്പെടുത്തി ലിവിംഗ് പങ്കാളി. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയേയും കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയുമാണ് യുവതിയുടെ ലിവിംഗ് പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയത്. ദില്ലിയിലെ മജ്നു കാ തിലയിലാണ് സംഭവം.
ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി കഴിഞ്ഞിരുന്നത്. എന്നാൽ ഇരുവരും തമ്മിൽ തർക്കം പതിവാകുകയും മർദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താത്കാലികമായി താമസിക്കാൻ തീരുമാനിച്ചത്. കൂട്ടുകാരിയും ഭർത്താവും ജോലിക്ക് പോയ സമയത്ത് വീട്ടിലുണ്ടായിരുന്നത് യുവതിയും കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞും മാത്രമായിരുന്നു. കൂട്ടുകാരി മൂത്ത മകൾ സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയും യുവതിയേയും കാണുന്നത്.
കാമുകിയുടെ കൂട്ടുകാരിയുടെ കുടുംബത്തിന്റെ ദിനചര്യ അറിയാമായിരുന്ന യുവാവ് വീട്ടുകാർ ജോലിക്ക് പോയ സമയത്ത് മുൻ പങ്കാളിയേയും കൂട്ടുകാരിയുടെ കുഞ്ഞിനേയും ആക്രമിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്.കഴുത്ത് അറുത്ത നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. യുവതിയുടെ ലിവിംഗ് പാർടണറായിരുന്ന യുവാവാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമാക്കുന്നത്.
STORY HIGHLIGHT: Living partner kills young woman and friend’s child