Entertainment

‘വൈറലാകാന്‍ വേണ്ടിയാണ് അന്‍സിയയെ വിവാഹം കഴിക്കുന്ന റീല്‍ വീഡിയോ ചെയ്തത്’; വിശദീകരണവുമായി പ്രാര്‍ത്ഥന

സീരിയല്‍ നടി പ്രാര്‍ത്ഥനയും സുഹൃത്തും മോഡലുമായ അന്‍സിയയും തമ്മില്‍ വിവാഹം കഴിച്ചെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘വിത്ത് മൈ പൊണ്ടാട്ടി’ എന്ന കാപ്ഷനിലാണ് പ്രാര്‍ത്ഥനയ്‌ക്കൊപ്പമുളള ചിത്രം അന്‍സിയ പങ്കുവച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. വൈറലാകാന്‍ വേണ്ടിയാണ് അന്‍സിയയെ വിവാഹം കഴിക്കുന്നതെന്ന രീതിയില്‍ റീല്‍ വീഡിയോ ചെയ്തതെന്നും പ്രാര്‍ത്ഥന പറയുന്നു.

പ്രാര്‍ത്ഥനയുടെ വാക്കുകള്‍….

”തെലുങ്ക് സീരിയലിലെ രണ്ടു ആര്‍ട്ടിസ്റ്റുകള്‍ ചെയ്ത ഒരു റീല്‍ കണ്ടു. അത് ഒന്ന് റീക്രിയേറ്റ് ചെയ്തു നോക്കാം എന്ന് കരുതി. നമ്മുടെ മലയാളി പ്രേക്ഷകര്‍ അത് എങ്ങനെ എടുക്കും എന്ന് അറിയാന്‍ വേണ്ടി ചെയ്തതാണ്. നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ വേണ്ടിയാണ് ചെയ്തത്. പക്ഷേ എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു. വളരെ നല്ല കമന്റുകളാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അതാണ് ഞങ്ങളുടെ ധൈര്യം. അതുകൊണ്ടാണ് ഞങ്ങള്‍ സത്യം ഇതുവരെ തുറന്നുപറയാതിരുന്നത്. അടുത്ത് ഞങ്ങളൊരു ഫസ്റ്റ് നൈറ്റ് വീഡിയോ ചെയ്ത് വച്ചിട്ടുണ്ട്. അത് സര്‍പ്രൈസ് ആണ്. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്. അന്‍സി വേറെ വിവാഹം കഴിച്ചതാണ്.അന്‍സിക്ക് ഒരു കുഞ്ഞും ഉണ്ട്. അന്‍സിയുടെ കുഞ്ഞാണ് വീഡിയോയില്‍ ഉള്ളത്”.

ക്ഷേത്രനടയില്‍ വച്ച് പരസ്പരം താലി ചാര്‍ത്തുന്നതും പുഷ്പഹാരം അണിയിക്കുന്നതും സിന്ദൂരും ചാര്‍ത്തുന്നതുമെല്ലാമായിരുന്നു വൈറല്‍ വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.